- ഞാനും നീയും, ഇരുളും വെളിച്ചവുമെന്ന പോലെ പാപത്തിന്റെ കനിയെ ഭയന്ന് വേര്‍പെട്ട രണ്ടാത്മാക്കള്‍!!!
- ഏട്ടന്‍, നരകത്തിലെ തീ കത്തിക്കാന്‍ ആവശ്യമായ എണ്ണയുടെ മൊത്തക്കച്ചവടക്കാരന്‍!!!
- ഡയറി, ഭ്രാന്ത് പൂക്കുന്ന തടവറ!!!
- പെണ്ണ് , ഗര്‍ഭപാത്രത്തിന്റെ വില അറിയാത്തത് കൊണ്ട് മാത്രം വില്പനച്ചരക്കാകാത്ത അവസാനത്തെ സ്പിഷീസ് !!!
- അച്ഛന്‍, നരച്ച താടിത്തുമ്പിനിടയിലെ പുഞ്ചിരിയിലൂടെ എന്നിലെക്കൊഴുകുന്ന സ്നേഹം!!!
- അമ്മ, വഴക്കിനും വക്കാനതിനുമിടയില്‍ കണ്ണീര്‍ തുള്ളികളില്‍ ചിന്നി ചിതറി എനിക്ക് നഷ്ടമാകുന്ന സ്നേഹം!!!
- എന്റെ മുറി, കടലോളം കണ്ണീരും ആകാശത്തോളം സ്വപ്നങ്ങളും നിറഞ്ഞു നിന്നിട്ടും എന്നെ ശ്വാസം മുട്ടിക്കാത്ത ഒരേയൊരു സ്ഥലം!!!
- ഞാന്‍, അറിഞ്ഞതില്‍ കൂടുതല്‍ ഇനിയുമുണ്ടെന്നു അറിയാം. അറിഞ്ഞതില്‍ പാതി കവി പറഞ്ഞത് പോലെ പതിരാനെന്നും അറിയാം. പക്ഷെ മുഴുവന്‍ അറിയുംപോഴേക് ചിന്നി ചിതറുമോ എന്നാ ഭയം. മുഴുവനറിഞ്ഞാല്‍ ഉള്ക്കൊള്ളനാവുമോ എന്ന ഭയം. അതല്ല, ഇതില്‍ കൂടുതല്‍ അറിയാന്‍ ഒന്നും ഇല്ലാതിരികുമോ എന്ന ഭയം. അങ്ങനെ ഭയങ്ങളുടെ മറൊരു മഹാ സമ്മേളനം!!!
Thursday, October 13, 2011
chila nirvachanangal
Subscribe to:
Post Comments (Atom)
No comments:
Post a Comment