Tuesday, November 16, 2010

"ഐ ലവ് യു..."- ലോകത്തില്‍ വെച് ഏറവും ബോറെന്നു ഞാന്‍ വിശ്വസിച്ചിരുന്ന പദങ്ങള്‍. പക്ഷെ... ഇന്ന്...ആള്‍ക്കൂട്ടത്തിനു നടുവില്‍, ഓടികിതച് വയ്യാതിരിക്കുമ്പോള്‍,ആരും കാണാതെ എന്‍റെ കൈ വിരലുകലമാര്‍ത്തി നീയത് എന്‍റെ ചെവിയില്‍ മന്ത്രിച്ചു. അക്ഷരങ്ങള്‍ക്ക് രക്തവും മാംസവുമുന്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍... ഓള്‍ഡ്‌ ബ്ലോക്കില്‍ പ്രണയത്തിന്‍റെ സംഗീതമുണ്ട്.. സമയമായാല്‍ നീയത് തിരിച്ചറിയുമെന്നു പറഞ്ഞ കൂട്ടുകാരന്റെ വാക്കുകളെത്ര സത്യം!!! പദങ്ങള്‍ക്കു ജീവന്‍ വെക്കുക അത് വരേണ്ടിടത് നിന്ന് വരുമ്പോഴാണ്. നിന്‍റെ ഹൃദയ തിടിപ്പുകള്‍ എനിക്കായ് സൃഷ്ടിക്കപെടതനെന്നു ആ ഒറ്റ നിമിഷം കൊണ്ട് വെളിപ്പെട്ടു. എന്‍റെ പ്രണയ ബുദ്ധന്റെ ജ്ഞാനോദയം!!!
തീരത്തെക്കാഞ്ഞടിക്കുന്ന തിരമാലകളുടെ വന്യതയെക്കാള്‍ നിന്‍റെ കണ്ണുകളുടെ ശ്യാമനീലിമയായിരുന്നു എന്നെ ആകര്‍ഷിച്ചത്.ഉച്ച വെയിലിനെ കാര്‍മേഘങ്ങള്‍ മറച്ചു വെച്ചത് നമ്മുടെ പ്രണയത്തെ സൂര്യന്‍ ഒളിഞ്ഞു നോക്കാതിരിക്കാനായിരുന്നോ? കടല്‍പ്പാലത്തിന്റെ മുകളിലിരുന്നു തിരകള്‍ കാല്‍പാദങ്ങളെ ചുംബിക്കുന്നത് ആസ്വദിച്ച് കൊണ്ടിരുന്നപ്പോള്‍ നമ്മുടെ കൈ വിരലുകള്‍ കൂടി പിണഞ്ഞത് ഞാനറിഞ്ഞിരുന്നില്ല.. നിന്‍റെ കൈവലയതിന്റെ സുരക്ഷിതത്വത്തില്‍ മണിക്കൂറുകള്‍ നിമിഷങ്ങളായതും ഞാനറിഞ്ഞില്ല.. എന്‍റെ ഹൃദയ സ്പന്ദനങ്ങളുടെ ഇടവേളകള്‍ പോലും നിന്നെ കാണാനുള്ള എന്‍റെ കാതിരിപിന്റെ ദൈര്‍ഘ്യം വര്‍ധിപിച്ചു... നിനക്ക് പ്രിയപ്പെട്ട ആ ഗുല്‍മോഹറിന്റെ ചുവട്ടില്‍ നിന്നോടൊത് ചിലവഴിച്ച രാവുകള്‍ എന്‍റെ ഓര്‍മ ചെപ്പിലെ മണിമുത്തുകളായി ... പ്രിയനേ.. നീയറിയുന്നില്ല, നീയെനിക്കെത്ര പ്രിയങ്കരനെന്നു.....      

Saturday, November 13, 2010

ജാലകവാതിലിലൂടെ മുഖത്തേക്ക് തെന്നി വീണ മഴത്തുള്ളികള്‍ നിന്നെ ഓര്‍മിപ്പിച്ചു . നീയെനിക്ക് കൂട്ട് വന്ന ആ രാവിലെ നിലാവിന് എന്തായിരുന്നു നിറം? പ്രണയത്തിന്‍റെ ചുവപ്പോ. വിരഹത്തിന്‍റെ ശ്യാമ നീലിമയോ? അറിയില്ല... നക്ഷത്രങ്ങളുദിച്ചു വന്ന നിന്‍റെ കണ്ണിന്‍റെ ആഴങ്ങളില്‍ എനിക്കെപ്പോഴോ എന്നെത്തന്നെ  നഷ്ടപെട്ടിരുന്നു.
മഞ്ഞുതുള്ളിയുടെ തണുത്ത മൃദുലതയായിരുന്നു  നിന്‍റെ ആദ്യ ചുംബനത്തിനു. സിരകളിലേക്ക് ആ മൃദുലത ഒരഗ്നിയായി പടരാന്‍ തുടങ്ങുമ്പോഴേക്കു ജനിപ്പിച്ച ഗര്‍ഭപാത്രങ്ങളുടെ തേങ്ങല്‍ അത് തടഞ്ഞു.പക്ഷെ മഴത്തുള്ളികള്‍ ഭൂമിയെ പുല്‍കുന്നത് നമ്മുടെ പ്രണയം കണ്ടിടനെന്നു നാം ആശ്വസിച്ചു.
കൊലുസ്സുകളുടെ കുശുമ്പുകള്‍ക്കും മൊബൈല്‍ ഫോണ്‍ റിങ്ങ്ടോനുകള്‍ക്കും  ഇടയില്‍ നിന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി ഞാനെന്‍റെ സ്വാതന്ത്ര്യം അസ്വദിച്ചു. നമ്മള്‍ നടന്ന ഇടവഴികളില്‍ ഒരു സമ്മാനം പോലെ ഗുല്‍മോഹര്‍ പൂത്തുലഞ്ഞു...   

nunayan

നീയൊരു സത്യം പറഞ്ഞു
അത് നുണയായിരുന്നെന്കിലെനു 
ഞാനാശിച്ചു
ആയിരത്തൊന്നാമത്തെ സത്യം 
നുണയെന്ന് തിയറിയെഴുതി
ആധുനിക ഗീബല്‍സായി
നിന്നെ നുണകളുടെ ചക്രവര്‍ത്തിയായി
ഞാനവരോധിച്ചു
നിന്‍റെ നോക്കും വാക്കും
ഓരോ ചലനവും 
എന്‍റെ  നിഘണ്ടുവിലെ 
'നുണ'യ്ക്ക് പര്യായമായി
ഒരുദയത്തില്‍ വെളിപാടുണ്ടായി 
നിന്‍റെ സത്യത്തെ തിരിച്ചു വേണം!
പക്ഷെ
അപ്പോഴേക്കും നീ 
നേരും നുണയുമില്ലാത്ത
ഒരു രാജ്യമുണ്ടാക്കിയിരുന്നു 
അവിടെ  എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല 
പ്രിയപ്പെട്ട നുണയാ ...
എനിക്കായി ഒരു സത്യം മാത്രം നീ ബാക്കി വെച്ചു
നീ എന്‍റെ മാത്രം നഷ്ടമെന്നു... 

 

     

yathra