Tuesday, October 18, 2011

മൊബൈല്‍ കീ പാഡ് പോലെ ജീവിതത്തെ നിയന്ത്രിക്കാന്‍ പറ്റിയിരുന്നെങ്കില്‍... 
ഒരു ക്ലിക്ക് കൊണ്ട് ഓര്‍മകളെയും മറൊരു ക്ലിക്ക് കൊണ്ട് സ്വപ്നങ്ങളെയും ഡിലീറ്റ് ചെയ്യാമായിരുന്നു... 
ക്യാമറ ഫോകസിന്റെ കുരിശടയാളത്തില്‍ നിന്ന് തല വെട്ടി ഉടലിനെ വില്‍ക്കാമായിരുന്നു.. 
ആരെയും ബോധിപ്പിക്കാതെ മിസ്സ്ഡ് കോളുകളുടെ ലിസ്റ്റില്‍ ഒളിച്ചിരികാമായിരുന്നു... 
ഒടുവില്‍ ഒരു എന്‍ഡ് ബട്ടന്റെ അമര്തലില്‍ ശ്വാസം മുട്ടിക്കുന്ന വലക്കണികളില്‍ നിന്ന് രക്ഷപെടാമായിരുന്നു .... 
പക്ഷെ എന്ത് ചെയ്യാം.... 
ലോ ബാലന്‍സില്‍ ചാകാനും സമ്മതികിലാലോ നാ*** മക്കള്‍!!!!!!!!!                 

chila sankadangal

ആള്‍ക്കൂട്ടത്തിനു നടുവിലെ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടോ ? ആഴക്കടലില്‍ മുങ്ങുമ്പോ കാല്‍ വെക്കാന്‍ നില കിട്ടാതെ മുങ്ങുന്നവന്റെ വെപ്രാളം കണ്ടിട്ടുണ്ടോ? ഒരു കഷ്ണം കയറില്‍ ഒടുങ്ങാന്‍ നില്‍ക്കുന്നവന്റെ കണ്ണിലെ നിസ്സഹായത കണ്ടിടുണ്ടോ? ഇല്ലെങ്കില്‍ എന്നെ പോസ്റ്മോര്‍തം ചെയ്യുക. വെളിപാടുകള്‍ നിങ്ങളെ ചിലപ്പോ ബുദ്ധന്മാര്‍ ആക്കിയേക്കാം...     

Thursday, October 13, 2011

chila nirvachanangal

  • ഞാനും നീയും, ഇരുളും വെളിച്ചവുമെന്ന പോലെ പാപത്തിന്റെ കനിയെ ഭയന്ന് വേര്‍പെട്ട രണ്ടാത്മാക്കള്‍!!!
  • ഏട്ടന്‍, നരകത്തിലെ തീ കത്തിക്കാന്‍ ആവശ്യമായ എണ്ണയുടെ മൊത്തക്കച്ചവടക്കാരന്‍!!!
  • ഡയറി, ഭ്രാന്ത്‌ പൂക്കുന്ന തടവറ!!!
  • പെണ്ണ് , ഗര്‍ഭപാത്രത്തിന്റെ വില അറിയാത്തത് കൊണ്ട് മാത്രം വില്പനച്ചരക്കാകാത്ത അവസാനത്തെ സ്പിഷീസ് !!!
  • അച്ഛന്‍, നരച്ച താടിത്തുമ്പിനിടയിലെ പുഞ്ചിരിയിലൂടെ എന്നിലെക്കൊഴുകുന്ന സ്നേഹം!!!
  • അമ്മ, വഴക്കിനും വക്കാനതിനുമിടയില്‍ കണ്ണീര്‍ തുള്ളികളില്‍ ചിന്നി ചിതറി എനിക്ക് നഷ്ടമാകുന്ന സ്നേഹം!!!
  • എന്റെ മുറി, കടലോളം കണ്ണീരും ആകാശത്തോളം സ്വപ്നങ്ങളും നിറഞ്ഞു നിന്നിട്ടും എന്നെ ശ്വാസം മുട്ടിക്കാത്ത ഒരേയൊരു സ്ഥലം!!!
  • ഞാന്‍, അറിഞ്ഞതില്‍ കൂടുതല്‍ ഇനിയുമുണ്ടെന്നു അറിയാം. അറിഞ്ഞതില്‍ പാതി കവി പറഞ്ഞത് പോലെ പതിരാനെന്നും അറിയാം. പക്ഷെ മുഴുവന്‍ അറിയുംപോഴേക് ചിന്നി ചിതറുമോ എന്നാ ഭയം. മുഴുവനറിഞ്ഞാല്‍ ഉള്ക്കൊള്ളനാവുമോ എന്ന ഭയം. അതല്ല, ഇതില്‍ കൂടുതല്‍ അറിയാന്‍  ഒന്നും ഇല്ലാതിരികുമോ എന്ന ഭയം. അങ്ങനെ ഭയങ്ങളുടെ മറൊരു മഹാ സമ്മേളനം!!!                                          
     

Tuesday, November 16, 2010

"ഐ ലവ് യു..."- ലോകത്തില്‍ വെച് ഏറവും ബോറെന്നു ഞാന്‍ വിശ്വസിച്ചിരുന്ന പദങ്ങള്‍. പക്ഷെ... ഇന്ന്...ആള്‍ക്കൂട്ടത്തിനു നടുവില്‍, ഓടികിതച് വയ്യാതിരിക്കുമ്പോള്‍,ആരും കാണാതെ എന്‍റെ കൈ വിരലുകലമാര്‍ത്തി നീയത് എന്‍റെ ചെവിയില്‍ മന്ത്രിച്ചു. അക്ഷരങ്ങള്‍ക്ക് രക്തവും മാംസവുമുന്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍... ഓള്‍ഡ്‌ ബ്ലോക്കില്‍ പ്രണയത്തിന്‍റെ സംഗീതമുണ്ട്.. സമയമായാല്‍ നീയത് തിരിച്ചറിയുമെന്നു പറഞ്ഞ കൂട്ടുകാരന്റെ വാക്കുകളെത്ര സത്യം!!! പദങ്ങള്‍ക്കു ജീവന്‍ വെക്കുക അത് വരേണ്ടിടത് നിന്ന് വരുമ്പോഴാണ്. നിന്‍റെ ഹൃദയ തിടിപ്പുകള്‍ എനിക്കായ് സൃഷ്ടിക്കപെടതനെന്നു ആ ഒറ്റ നിമിഷം കൊണ്ട് വെളിപ്പെട്ടു. എന്‍റെ പ്രണയ ബുദ്ധന്റെ ജ്ഞാനോദയം!!!
തീരത്തെക്കാഞ്ഞടിക്കുന്ന തിരമാലകളുടെ വന്യതയെക്കാള്‍ നിന്‍റെ കണ്ണുകളുടെ ശ്യാമനീലിമയായിരുന്നു എന്നെ ആകര്‍ഷിച്ചത്.ഉച്ച വെയിലിനെ കാര്‍മേഘങ്ങള്‍ മറച്ചു വെച്ചത് നമ്മുടെ പ്രണയത്തെ സൂര്യന്‍ ഒളിഞ്ഞു നോക്കാതിരിക്കാനായിരുന്നോ? കടല്‍പ്പാലത്തിന്റെ മുകളിലിരുന്നു തിരകള്‍ കാല്‍പാദങ്ങളെ ചുംബിക്കുന്നത് ആസ്വദിച്ച് കൊണ്ടിരുന്നപ്പോള്‍ നമ്മുടെ കൈ വിരലുകള്‍ കൂടി പിണഞ്ഞത് ഞാനറിഞ്ഞിരുന്നില്ല.. നിന്‍റെ കൈവലയതിന്റെ സുരക്ഷിതത്വത്തില്‍ മണിക്കൂറുകള്‍ നിമിഷങ്ങളായതും ഞാനറിഞ്ഞില്ല.. എന്‍റെ ഹൃദയ സ്പന്ദനങ്ങളുടെ ഇടവേളകള്‍ പോലും നിന്നെ കാണാനുള്ള എന്‍റെ കാതിരിപിന്റെ ദൈര്‍ഘ്യം വര്‍ധിപിച്ചു... നിനക്ക് പ്രിയപ്പെട്ട ആ ഗുല്‍മോഹറിന്റെ ചുവട്ടില്‍ നിന്നോടൊത് ചിലവഴിച്ച രാവുകള്‍ എന്‍റെ ഓര്‍മ ചെപ്പിലെ മണിമുത്തുകളായി ... പ്രിയനേ.. നീയറിയുന്നില്ല, നീയെനിക്കെത്ര പ്രിയങ്കരനെന്നു.....      

Saturday, November 13, 2010

ജാലകവാതിലിലൂടെ മുഖത്തേക്ക് തെന്നി വീണ മഴത്തുള്ളികള്‍ നിന്നെ ഓര്‍മിപ്പിച്ചു . നീയെനിക്ക് കൂട്ട് വന്ന ആ രാവിലെ നിലാവിന് എന്തായിരുന്നു നിറം? പ്രണയത്തിന്‍റെ ചുവപ്പോ. വിരഹത്തിന്‍റെ ശ്യാമ നീലിമയോ? അറിയില്ല... നക്ഷത്രങ്ങളുദിച്ചു വന്ന നിന്‍റെ കണ്ണിന്‍റെ ആഴങ്ങളില്‍ എനിക്കെപ്പോഴോ എന്നെത്തന്നെ  നഷ്ടപെട്ടിരുന്നു.
മഞ്ഞുതുള്ളിയുടെ തണുത്ത മൃദുലതയായിരുന്നു  നിന്‍റെ ആദ്യ ചുംബനത്തിനു. സിരകളിലേക്ക് ആ മൃദുലത ഒരഗ്നിയായി പടരാന്‍ തുടങ്ങുമ്പോഴേക്കു ജനിപ്പിച്ച ഗര്‍ഭപാത്രങ്ങളുടെ തേങ്ങല്‍ അത് തടഞ്ഞു.പക്ഷെ മഴത്തുള്ളികള്‍ ഭൂമിയെ പുല്‍കുന്നത് നമ്മുടെ പ്രണയം കണ്ടിടനെന്നു നാം ആശ്വസിച്ചു.
കൊലുസ്സുകളുടെ കുശുമ്പുകള്‍ക്കും മൊബൈല്‍ ഫോണ്‍ റിങ്ങ്ടോനുകള്‍ക്കും  ഇടയില്‍ നിന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി ഞാനെന്‍റെ സ്വാതന്ത്ര്യം അസ്വദിച്ചു. നമ്മള്‍ നടന്ന ഇടവഴികളില്‍ ഒരു സമ്മാനം പോലെ ഗുല്‍മോഹര്‍ പൂത്തുലഞ്ഞു...   

nunayan

നീയൊരു സത്യം പറഞ്ഞു
അത് നുണയായിരുന്നെന്കിലെനു 
ഞാനാശിച്ചു
ആയിരത്തൊന്നാമത്തെ സത്യം 
നുണയെന്ന് തിയറിയെഴുതി
ആധുനിക ഗീബല്‍സായി
നിന്നെ നുണകളുടെ ചക്രവര്‍ത്തിയായി
ഞാനവരോധിച്ചു
നിന്‍റെ നോക്കും വാക്കും
ഓരോ ചലനവും 
എന്‍റെ  നിഘണ്ടുവിലെ 
'നുണ'യ്ക്ക് പര്യായമായി
ഒരുദയത്തില്‍ വെളിപാടുണ്ടായി 
നിന്‍റെ സത്യത്തെ തിരിച്ചു വേണം!
പക്ഷെ
അപ്പോഴേക്കും നീ 
നേരും നുണയുമില്ലാത്ത
ഒരു രാജ്യമുണ്ടാക്കിയിരുന്നു 
അവിടെ  എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല 
പ്രിയപ്പെട്ട നുണയാ ...
എനിക്കായി ഒരു സത്യം മാത്രം നീ ബാക്കി വെച്ചു
നീ എന്‍റെ മാത്രം നഷ്ടമെന്നു...